Franko 6 yt cover 1

*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

കേരളത്തിലെ ഒമ്പതു പേര്‍ക്കു രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. രാജ്യത്ത് 954 പൊലീസുകാര്‍ക്കാണ് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ എസ്പി ആര്‍ മഹേഷിനു ലഭിച്ചു. എസ്പി സോണി ഉമ്മന്‍ കോശി, ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, സിഐ ജി.ആര്‍ അജീഷ്, എഎസ്ഐ ആര്‍ ജയശങ്കര്‍, എഎസ്ഐ ശ്രീകുമാര്‍, എന്‍ ഗണേഷ് കുമാര്‍, പി.കെ സത്യന്‍, എന്‍.എസ് രാജഗോപാല്‍, എം ബിജു പൗലോസ് എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലുകള്‍ ലഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജി. ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ ഐ ജി ലക്ഷ്മണ ഇന്നും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായില്ല. ആരോഗ്യപ്രശ്നങ്ങള്‍മൂലം ചികിത്സയിലായതിനാല്‍ എത്താനാവില്ലെന്ന് ലക്ഷ്മണ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ലക്ഷ്മണ ഹാജരായില്ല.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഇന്ന്. വൈകുന്നേരം നാലിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അധ്യക്ഷനാകും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് എന്‍എസ് എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതു സ്വാഭാവികമെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന്‍. സിപിഎമ്മിന് എന്‍എസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ല. സ്ഥാനാര്‍ത്ഥി സന്ദര്‍ശനത്തെ തിണ്ണ നിരങ്ങലായി വ്യാഖ്യാനിക്കേണ്ടെന്നും എം വി ഗോവിന്ദന്‍.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

സ്വാതന്ത്ര്യദിനമായ നാളെ കൊച്ചി മെട്രോ യാത്രക്കു പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയി കുറയ്ക്കും. 30, 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവു ലഭിക്കും. മിനിമം ചാര്‍ജ് പത്തു രൂപയാകും.

പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് കോടതി മൂന്നു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തില്‍ 2007 ല്‍ സെക്രട്ടറി ആയിരുന്ന അബ്ദുള്‍ ഹക്കീമിനെയാണ് ശിക്ഷിച്ചത്. ലക്ഷം രൂപ പിഴയും അടക്കണമെന്നു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ഭാര്യയുമായി ബന്ധമുണ്ടെന്നു സംശയിച്ച് മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസില്‍ രണ്ടും മൂന്നു പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷ 16 നു വിധിക്കും. നാലു മുതല്‍ 12 വരെ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതിയും കൊലപാതകത്തിനു ക്വട്ടേഷന്‍ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താറിനെ പിടികൂടാനായിട്ടില്ല.

കോട്ടയത്തെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത് ബിജെപിയുടെ പിന്തുണയോടെ. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായത്. എന്നാല്‍ ബിജെപി പിന്തുണയോടെ ഭരിക്കില്ലെന്നും രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.ജെ. ജോസഫ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട് കണ്ണാടിക്കലില്‍ ബോക്സിംഗ് പരിശീലകനായ യുവാവിന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവാണു മരിച്ചത്. ഓടയില്‍ ഇയാളുടെ ബൈക്കും സമീപത്തു ഹെല്‍മെറ്റുമുണ്ട്. തിരക്കേറിയ റോഡില്‍ റോഡപകടത്തില്‍ മരിച്ചതാകാമെന്നു പോലീസ്.

ആലപ്പുള ചെന്നിത്തല പറയങ്കേരി- കുരയ്ക്കലാര്‍ റോഡില്‍ യുവാവ് മരിച്ച നിലയില്‍. പള്ളിപ്പാട് പറയങ്കേരി മൂന്നുതെങ്ങില്‍ ബിബിന്‍ (26) ആണു മരിച്ചത്. ബിബിന്‍ ഓടിച്ചിരുന്ന ബൈക്ക് പഴയ പറയങ്കേരി ആറ്റില്‍ വീണ നിലയിലായിരുന്നു.

കണ്ണൂരില്‍ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പണം കവര്‍ന്ന പോക്സോ കേസ് പ്രതിയായ മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍. മയ്യില്‍ വേളം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. എടിഎം കാര്‍ഡ് തട്ടിയെടുത്ത് 45,000 രൂപ പിന്‍വലിച്ചെന്നാണു പരാതി.

തിരുപ്പതിയില്‍ തീര്‍ത്ഥാടകയായ ആറു വയസുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ഹരിയാനയിസലെ നുഹില്‍ ആറു പേരുടെ ജീവനെടുത്ത വര്‍ഗീയ സംഘര്‍ഷത്തിനു ശേഷം വീണ്ടും വിവാദ പ്രസ്താവനകളുമായി ഹിന്ദു പഞ്ചായത്ത്. ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങള്‍ വീതം നല്‍കണമെന്നും പല്‍വാളില്‍ നടന്ന ഹിന്ദു സംഘടനകളുടെ മഹാ പഞ്ചായത്ത് ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശില്‍ രാജ്ഭവനു സമീപം റോഡരികില്‍ ഗര്‍ഭിണി പ്രസവിച്ചു. പ്രസവിച്ചയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആംബുലന്‍സ് കിട്ടാതെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോകവേയാണു പ്രസവിച്ചത്.

വിഐപി വാഹനങ്ങളിലെ സൈറണുകള്‍ പോലുള്ള ഹോണ്‍ അവസാനിപ്പിക്കണമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം വാഹന ഹോണുകളില്‍ ഉപയോഗിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി സാവകാശം തേടി സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.

ഹിമാചലിലെ സോളന്‍ ജില്ലയില്‍ മേഘവിസ്ഫോടനം. 14 പേര്‍ മരിച്ചു. ഏഴു മരണമാണു സ്ഥിരീകരിച്ചത്. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തില്‍ ഒലിച്ചുപോയി.

കന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍. യുവതി നല്‍കിയ പീഡനക്കേസിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്.

മെയ് ഒന്നിന് വിമാന അപകടത്തില്‍ ആമസോണ്‍ കാടുകളില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ നാലുകുട്ടികളുടെ രണ്ടാനച്ഛനെ അറസ്റ്റു ചെയ്തു. കുട്ടികളിലെ മുതിര്‍ന്ന രണ്ടു പേരെ പീഡിപ്പിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റിനെ സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്സ്റ്റോണ്‍. കിംസ് ആശുപത്രി ശൃംഖലയുടെ 75% ഓഹരികള്‍ ബ്ലാക്ക്സ്റ്റോണ്‍ ഏറ്റെടുത്തേക്കും. ഈ ഇടപാടില്‍ കിംസിനെ 4,000 കോടി രൂപ മൂല്യത്തിലാണ് വിലയിരുത്തുന്നത്. നിലവിലുള്ള നിക്ഷേപകരായ ട്രൂ നോര്‍ത്തിന്റെ കൈവശമുള്ള 55% ഓഹരികളും ന്യൂനപക്ഷ ഓഹരി ഉടമകളുടെ 20% ഓഹരികളും വാങ്ങാനാണ് ബ്ലാക്ക്സ്റ്റോണ്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ പകുതിയോടെ കരാര്‍ ഒപ്പിട്ടേക്കും. കരാര്‍ പ്രകാരം 75% ഓഹരികള്‍ ബ്ലാക്ക്സ്റ്റോണ്‍ സ്വന്താമാക്കുമ്പോള്‍ ബാക്കി 25% ഓഹരികള്‍ കൈവശം വച്ചുകൊണ്ട് കിംസ് ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് മാറ്റമില്ലാതെ തുടരും. ബ്ലാക്ക്സ്റ്റോണും മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസുമാണ് കിംസിന്റെ ഓഹരികള്‍ വാങ്ങുന്ന മത്സരത്തില്‍ അവശേഷിക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍. ഡോ. എം.ഐ സഹദുള്ളയ്ക്ക് 10% ഓഹരികളുടെ അവകാശം നല്‍കികൊണ്ട് ബാക്കി 90% ഓഹരികള്‍ ഏറ്റെടുക്കാനാണ് മണിപ്പാല്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. ഡോ. സഹദുള്ളയുടെ നേതൃത്വത്തില്‍ 2002 ല്‍ ഒരു കൂട്ടം പ്രൊഫഷണലുകളുമായി തിരുവനന്തപുരത്ത് ആരംഭിച്ച് കിംസ് ഹെല്‍ത്ത്കെയറിന് തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി നാല് ആശുപത്രികളാണുള്ളത്.

ഇലോണ്‍ മസ്‌കിന്റെ എക്സ് കോര്‍പ്പ് (ട്വിറ്റര്‍) ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇന്ത്യയില്‍ 23.95 ലക്ഷം പേരുടെ എക്സ് അക്കൗണ്ടുകള്‍ നിരോധിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതപ്രകാരമല്ലാത്ത നഗ്നതയെ പ്രോത്സാഹിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് പ്രധാനമായും റദ്ദാക്കിയത്. രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1,772 അക്കൗണ്ടുകളും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ എക്സ് നീക്കി.പ്രതിമാസ റിപ്പോര്‍ട്ട്പുതിയ ഐ.ടി നിയമമനുസരിച്ച് 5 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള സാമൂഹ്യ മാധ്യമങ്ങള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഈ മാസം എക്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പരാതി പരിഹാര സംവിധാനം വഴി ഇക്കാലയളവില്‍ കമ്പനിക്ക് ഉപയോക്താക്കളില്‍ നിന്ന് മൊത്തം 3,340 പരാതികളും ലഭിച്ചിരുന്നു.

ഫാമിലി ആക്ഷന്‍ ചിത്രമായ ‘ആര്‍ഡിഎക്സി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്സിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകന്‍മാരാകുന്ന ‘ആര്‍ഡിഎക്സ്’ ഓണത്തിന് പ്രദര്‍ശനത്തിന് എത്തും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍മ്പറിവാണ് ‘ആര്‍ഡിഎക്സിടന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി എന്നിവരും വേഷമിടുന്നു. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ‘ആര്‍ഡിഎക്സ്’ (‘റോബര്‍ട്ട് ഡോണി സേവ്യര്‍’) നിര്‍മിക്കുന്നത്. മനു മന്‍ജിത്താണ് ചിത്രത്തിന്റെ ഗാനരചന.

അടുത്തിടെ പുറത്തിറങ്ങിയ ‘അഭ്യൂഹം’ എന്ന ചിത്രത്തില്‍ സല്‍മാന്‍ പാടിയ ‘യെ ദുനിയാ’ എന്ന ഗസല്‍ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. അഞ്ചു ദിവസത്തിനിടെ 10 ലക്ഷത്തിലേറെ ആളുകളാണ് പാട്ട് കേട്ടിരിക്കുന്നത്. ഇതേ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് ഗാനം കൂടി സല്‍മാന്‍ ആലപിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് സല്‍മാന് സംഗീതത്തോടുള്ള കമ്പം. സംഗീതത്തിനായി കപ്പലിലെ തൊഴില്‍ അവസാനിപ്പിച്ചപ്പോള്‍ പഴി പറഞ്ഞ കുടുംബവും ബന്ധുക്കളും ഇപ്പോള്‍ സല്‍മാന്‍ അനസിനെ ഓര്‍ത്തു അഭിമാനിക്കുകയാണ്. നവാഗത സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീത സംവീധായകന്‍. പീസ്, വിചിത്രം എന്നീ ചിത്രങ്ങള്‍ ചെയ്ത അദ്ദേഹത്തിന് സല്‍മാന്റെ ശബ്ദവും പാട്ടും ഇഷ്ടപ്പെടുകയും രണ്ട് വിത്യസ്ത രീതിയില്‍ ഉള്ള പാട്ടുകള്‍ പാടാനുള്ള അവസരം കൊടുക്കുകയും ചെയ്തു. ഈ ചിത്രത്തില്‍ സല്‍മാന്‍ പാടിയ റോക്ക് സോങ് ‘ഹീറോ’ 6 ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

ബോളിവുഡ് താരങ്ങളുടെ പ്രിയ വാഹനം ലാന്‍ഡ് റോവര്‍ സ്വന്തമാക്കി പഴയ കാല സൂപ്പര്‍താരം ജിതേന്ദ്ര. പഴയകാല താരങ്ങളും പുതുതലമുറ അഭിനേതാക്കളും ഒരു പോലെ ലാന്‍ഡ് റോവര്‍ എസ്യുവികളുടെ ആരാധകരാണ്. റേഞ്ച് റോവര്‍ പ്രേമികളുടെ ആ കൂട്ടത്തിലേക്ക് പഴയ കാല സൂപ്പര്‍താരം ജിതേന്ദ്ര കൂടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. എക്സ്ഷോറൂം വില ഏകദേശം 3 കോടി രൂപ വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയത്. ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്‌ളക്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് ഈ റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ്, ലോങ് വില്‍ ബേസുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വാഹനവുമുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ 2023 റേഞ്ച് റോവര്‍ ലഭിക്കും. 4.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന പതിപ്പിന് 523 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട്. 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന് 346 പിഎസ് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്.

ഫുട്ബോളിനെ ഹൃദയത്തുടിപ്പുപോലെ നെഞ്ചിലേറ്റുന്ന ഒരു പിടി മനുഷ്യരുടെ കഥ. അവിടേയ്ക്ക് ചതിയും പണക്കൊതിയുമായി കടന്നു വരുന്നവര്‍. അവരുടെ അന്തകനാകാന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ പ്രതാപ് എത്തുന്നു. ഉദ്വേഗജനകവും ആകാംക്ഷാഭരിതവുമായ വിധത്തില്‍ ഫുട്ബോള്‍ മൈതാനത്തെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുടെ അണിയറക്കഥ. ‘ഗോള്‍’. മെഴുവേലി ബാബുജി. മാക്സ ബുക്സ്. വില 390 രൂപ.

ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ അണുബാധയ്ക്കു ശേഷം കുറഞ്ഞത് ഒരു വര്‍ഷം വരെ തുടരാമെന്ന് പഠന റിപ്പോര്‍ട്ട്. യുസി സാന്‍ ഫ്രാന്‍സിസ്‌കോയും അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും ചേര്‍ന്നാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 16 ശതമാനം കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ലക്ഷണങ്ങള്‍ തുടര്‍ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. മറ്റുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ വന്നും പോയുമിരുന്നു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഗവേഷകര്‍ ലക്ഷണങ്ങളെ വിലയിരുത്തിക്കൊണ്ടിരുന്നു. പല രോഗികളിലും ലക്ഷണങ്ങള്‍ മാറുന്നതും വീണ്ടും വരുന്നതും നിരീക്ഷിച്ചതായി ഗവേണഷത്തിന് നേതൃത്വം നല്‍കിയ അസോഷ്യേറ്റ് പ്രഫസര്‍ ഴാന്‍ കാര്‍ലോസ് മോണ്‍ടോയ് പറഞ്ഞു. 1741 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളായിരുന്നു. അമേരിക്കയിലെ എട്ട് പ്രധാന ആരോഗ്യപരിചരണ സംവിധാനങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായവരാണ് ഇവര്‍. പരിശോധനയില്‍ നെഗറ്റീവായവര്‍ക്കും ക്ഷീണം, മൂക്കൊലിപ്പ്, തലവേദന, തൊണ്ട വേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ടിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.97, പൗണ്ട് – 105.30, യൂറോ – 90.89, സ്വിസ് ഫ്രാങ്ക് – 94.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.88, ബഹറിന്‍ ദിനാര്‍ – 220.14, കുവൈത്ത് ദിനാര്‍ -269.73, ഒമാനി റിയാല്‍ – 215.53, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.72.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *