മാനവീയം വീഥിയിൽ ആൽത്തറ ജംഗ്ഷന് സമീപം ഇന്നലെ രാത്രി രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകൾ പോകണമെന്നും പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി
