ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയ്ക്ക് പുറമെ സോഷ്യല്‍ മീഡിയ താരവും ഇന്‍ഫ്‌ലുവന്‍സറുമാണ് ഇവര്‍. എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ആണ് ലക്ഷ്മി നക്ഷത്ര തന്റെ ഗ്യാരേജിലേക്ക് പുതുതായി എത്തിച്ചിരിക്കുന്നത്. ‘എന്റെ ഗാരേജിലെ ഏറ്റവും പുതിയ അംഗത്തെ കണ്ടുമുട്ടുക’ എന്ന് കുറിച്ചു കൊണ്ടാണ് പുതിയ വിശേഷം ലക്ഷ്മി നക്ഷത്ര പങ്കുവച്ചത്. 4ഃ4 മോഡല്‍ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് ലക്ഷ്മി വാങ്ങിയിരിക്കുന്നത്. ഥാറിന്റെ ഡീസല്‍ വകഭേദമാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് സൂചന. ഈ പതിപ്പുകളുടെ എക്‌സ് ഷോറൂം വില 11.35 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം വരെയാണ്. ഥാറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ വില 14.10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയുമാണ്.