വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെടുത്തി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിച്ചു വരുത്തുന്നത് കേരളത്തിലെ ആഭ്യന്തരവകുപ്പ് പരാജയമായതു കൊണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അത് സമ്മതിക്കണം. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുകയാണ് വേണ്ടത് .ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ കഴക്കൂട്ടത്തെ പാത – പണി പൂർത്തിയാക്കിയാൽ തുറക്കും. എന്നാൽ മന്ത്രിമാരെ ഉദ്ഘാടന മാമാങ്കം നടത്താനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രൻ ഉൾപ്പെട്ട കേസിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ഗവർണ്ണർ മുഖ്യമന്ത്രിക്ക് കത്തയച്ചതിൽ തെറ്റില്ല. ഗവർണ്ണർ ആര് കത്തയച്ചാലും അത് മുഖ്യമന്ത്രിക്ക് ഫോർവേഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.