കുതിരാന്‍ ദേശീയപാത വഴുക്കുംപാറ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടിലെ വിള്ളല്‍ മഴക്കാലത്തിനു മുമ്പു പരിഹരിക്കണമെന്ന് കരാര്‍ കമ്പനിക്കു നോട്ടീസ് നല്‍കിയെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് നല്കി. കരാര്‍ കമ്പനിയായ കെഎംസി കല്‍ക്കെട്ടിനു പ്ലാന്‍ പ്രകാരമുള്ള ചരിവ് നല്‍കിയില്ലെന്നും വാട്ടര്‍ പ്രൂഫിംഗ് നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വീസ് റോഡില്‍നിന്ന് പ്ലാന്‍ പ്രകാരമുള്ള ചരിവ് നല്‍കണമെന്നും വാട്ടര്‍ പ്രൂഫിംഗ് നടത്തണമെന്നും കരാര്‍ കമ്പനിക്കു നിര്‍ദേശം നല്കി.
കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയ വിവരമറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി കെ.രാജന്, ദേശീയപാത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കല്‍ക്കെട്ട് നിര്‍മിച്ചതിലെ അശാസ്ത്രീയത പരിഹരിക്കാൻ ദേശീയപാത പ്രൊജക്ട് ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു.
കലക്ടര്‍ ഹരിത വി.കുമാറും സ്ഥലത്തെത്തിയിരുന്നു.
കുതിരാന്‍ ദേശീയപാതയോട് ചേര്‍ന്ന് സര്‍വീസ് റോഡില്‍ നിർമ്മിച്ച കല്‍ക്കെട്ട് കനത്ത മഴയില്‍ തകര്‍ന്നതിനെ തുടർന്നാണ് ദേശീയപാത റോഡില്‍ വിള്ളൽ രൂപപ്പെട്ടത്. .