ഐതിഹ്യങ്ങളും മിത്തുകളുംകൊണ്ടുള്ള കഥാസമ്പന്നതയാണീ നോവല്‍ അനാവരണം ചെയ്യുന്നത്. അറേബ്യയിലെ മക്കനഗരത്തില്‍നിന്നും തുടങ്ങി ഉരാക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലൂടെ വളര്‍ന്നു വികസിക്കുന്ന നോവല്‍ ചരിത്രത്തിന്റെയും കാലത്തിന്റെയും അപ്പുറം സഞ്ചരിക്കുന്നു. അമ്പലവും പള്ളിയും യക്ഷനും യക്ഷിണിയും പൂജാരിയും കഥയില്‍ പടരുമ്പോഴും ജീവിതത്തിന്റെ ദുരൂഹമായ ജൈവവികാരങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നതില്‍ നോവലിസ്റ്റ് വിജയിക്കുന്നു. കൂടരഞ്ഞി ദേശത്തിന്റെ വാമൊഴിവഴക്കങ്ങളിലൂടെ ധാരാളം കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഈ നോവല്‍ വ്യത്യസ്തമായ വായനാനുഭവമാണ്. ഒരു ദേശത്തെ തോറ്റിയുണര്‍ത്തുന്ന രചന. ‘കൂടരഞ്ഞിദേശം കോലോത്തും കടവ് അംശം’. അന്‍വര്‍ മസൂദ്. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.