ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പ്രീമിയം യൂറോപ്യന്‍ ബ്രാന്‍ഡായ കെടിഎം, ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 250 സിസി മോട്ടോര്‍സൈക്കിളായ കെടിഎം ഡ്യൂക്ക് 250ന് വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഇത് 2.25 ലക്ഷം രൂപയ്ക്ക് ഈ ബൈക്ക് ലഭിക്കും. അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വിലയില്‍ നിന്ന് 20,000 രൂപയാണ് കുറവ്. ഈ ഓഫര്‍ 2024 ഡിസംബര്‍ 31 വരെ മാത്രമേ സാധുതയുള്ളൂ. കെടിഎം 250 ഡ്യൂക്കില്‍ റൈഡ് മോഡുകള്‍ സ്ട്രീറ്റ്, ട്രാക്ക് മോഡ് നല്‍കിയിരിക്കുന്നു. ഇതിന് പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനുമുള്ള 5-ഇഞ്ച് കളര്‍ ഡിസ്പ്ലേ, 2 റൈഡ് മോഡുകള്‍: സ്ട്രീറ്റ്, ട്രാക്ക് (സ്‌ക്രീനോടുകൂടിയ ലാപ് ടൈമര്‍), ഡ്യുവല്‍-ഡൈമന്‍ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ +, ശക്തമായ 250 സിസി എഞ്ചിന്‍. 2024 ഡ്യൂക്കിന് രണ്ട് റൈഡിംഗ് മോഡുകളും ലഭിക്കുന്നു. ട്രാക്ക് മോഡില്‍ ഒരു ലാപ് ടൈമര്‍ സജ്ജീകരിച്ചിരിക്കുന്നു.