പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് വേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട്, കെ.എസ്.യു സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നു. കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്. ഈ ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം നടത്തുന്നത്. ഓൺലൈൻ ക്യാംപെയിൻ ആയ സ്റ്റാറ്റസ് മാർച്ചിലൂടെയാണ്പ്രതിഷേധം ആരംഭിക്കുന്നത്.ഈ ഗ്രാൻ്റ് മുടങ്ങിയത് മൂലം വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണന് കെ.എസ്.യു കത്ത് നൽകിയിരുന്നു.