Untitled design 20240927 103816 0000

കൃത്യമായി പഠിപ്പിച്ചാൽ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂൾ തെളിയിച്ചെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലെ ആദ്യ ബാച്ച് വിജയികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചവർക്ക് ഇനി മറ്റൊരു പരിശീലനത്തിന്‍റെ ആവശ്യമില്ലാതെ തന്നെ ആത്മവിശ്വാസത്തോടെ സ്വയം വണ്ടിയോടിച്ച് പോവാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്നവർ സ്വന്തമായി വണ്ടിയോടിച്ച് പുറത്തു പോകും. നമ്മുടെ നാട്ടിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 40 പേർ പരിശീലനം നേടിയതിൽ 36 പേർ ടെസ്റ്റ് പാസ്സായി ലൈസൻസ് നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *