ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.മുൻകാല ഉത്തരവുകൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെഎസ്ആർടിസിക്ക് ആണെന്നും ഹർജിയിൽ പറയുന്നു