ചുരുങ്ങിയകാലം കൊണ്ട് നേട്ടം കൊയ്യാന്‍ കെ.എസ്.എഫ്.ഇയുടെ ഹാര്‍മണി ചിട്ടി. കുട്ടികളുടെ ഭാവി ഉറപ്പാക്കി അവരുടെസ്വപ്നത്തിലേക്ക് പറന്നുയരാന്‍ പ്രേരിപ്പിക്കുന്ന പരസ്യചിത്രവും കെ.എസ്.എഫ്.ഇ പുറത്തിറക്കി. സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തില്‍ എത്തിയ പരസ്യചിത്രത്തില്‍ വളരെ ലളിതമായി ഹാര്‍മണിചിട്ടിയെ അവതരിപ്പിക്കുന്നു. മികച്ചനിക്ഷേപ, വായ്പാപദ്ധതികള്‍ക്കുപുറമെ എല്ലാവര്‍ഷവും വ്യത്യസ്ത ആനുകൂല്യങ്ങള്‍ നല്‍കുന്ന ചിട്ടി സ്‌കീമുകള്‍ കെ.എസ്.എഫ്.ഇ കൊണ്ടുവരാറുണ്ട്. ഈ സാമ്പത്തികവര്‍ഷത്തില്‍ അവതരിപ്പിച്ച ഹാര്‍മണിചിട്ടിയുടെ ബമ്പര്‍സമ്മാനം സിംഗപ്പൂരിലേക്ക് ഒരു യാത്രയാണ്. അതും 100 പേര്‍ക്ക് കുടുംബസമേതം. നിങ്ങളുടെ സാമ്പത്തികാവശ്യം മനസ്സിലാക്കി ബിസിനസ്സ്‌ക്ലാസ് ചിട്ടികള്‍, മീഡിയം ചിട്ടികള്‍, സേവിങ്‌സ് ചിട്ടികള്‍, ഡിവിഷന്‍ ചിട്ടികള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ഹാര്‍മണിചിട്ടികളില്‍ ചേര്‍ന്ന് നേട്ടം കൊയ്യാനും സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമാണിത്. മൂന്ന് സീരീസുകളായാണ് ഹാര്‍മണിചിട്ടി അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി വരെയാണ് ഹാര്‍മണിചിട്ടിയുടെ കാലാവധി.