ആഖ്യാനത്തില്‍ സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അര്‍ത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട പാഠസൂചകങ്ങള്, ചെറുകഥയുടെ പൊതുവായ രൂപത്തെത്തന്നെ ശിഥിലീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ഘടന മുതലായ പല പ്രത്യേകതകളുടെയും ബലത്തിലാണ് ഈ കഥകള്‍ ഗംഭീരമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നത്. കാണുന്ന കാഴ്ചയെയല്ല, കാണാന്‍ കഴിയുന്ന വസ്തുക്കള്‍ക്കപ്പുറത്ത് കാഴ്ചയുടെ മറുലോകം അന്വേഷിക്കുന്ന കഥകളാണിവ. അവതാരിക: എന്‍. ശശിധരന്. ഡിന്നു ജോര്‍ജിന്റെ ആദ്യ ചെറുകഥാസമാഹാരം. ‘ക്രാ’. ഡിസി ബുക്സ്. വില 135 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan