സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂര്‍.ലോകപ്രശസ്തമായ ഈ രത്‌നത്തിന്റെ ചരിത്രം അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉള്‍ക്കൊള്ളുന്നു.ഇന്ത്യയില്‍ നിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോള്‍ മുഗളന്മാര്‍, അഫ്ഗാ നികള്‍, പേര്‍ഷ്യക്കാര്‍ എന്നിവരിലൂടെ കടന്ന് ഒടുവില്‍ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിംഗിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേര്‍ന്നതുവരെയുള്ള സങ്കീര്‍ണ്ണമായ കഥ ചാരുതയോടെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.രചനാശൈലിയുടെ ലാളിത്യവും ഗവേഷണത്തിന്റെ ആഴവും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.കോഹിനൂറിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രം. ‘കോഹിനൂര്‍’. വിവര്‍ത്തനം: സുരേഷ് എം.ജി. ഡിസി ബുക്‌സ്. വില 350 രൂപ.