എം. ബാലകൃഷ്ണനില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും എസ് എഫ് ഐയിലൂടെയും പൊതുപ്രവര്‍ത്തനം ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ സംഭവബഹുലമായ കാലങ്ങളുടെ അടയാളപ്പെടുത്തല്‍. കേരളത്തിലെ സാമൂഹ്യവിരുദ്ധപ്രവണതകളെ ചെറുക്കാനായി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കോടിയേരിയുടെ ഇടപെടലുകളെ രേഖപ്പെടുത്തുന്നു ഈ പുസ്തകം. ഒപ്പം, കോടിയേരിയുമായി അടുപ്പം സൂക്ഷിച്ചവരുടെ ഓര്‍മ്മകളും. ‘കോടിയേരി: ഒരു ജീവചരിത്രം’. പ്രീജിത് രാജ്. കറന്റ് ബുക്‌സ്. വില: 299 രൂപ.