നിങ്ങളുടെ മുടി എത്ര വേഗത്തില്‍ വളരുന്നു, ശരീരഭാരം എത്ര കൂടുന്നു അല്ലെങ്കില്‍ കുറയുന്നു, നിങ്ങളുടെ ശരീരം പഞ്ചസാര എങ്ങനെ പ്രോസസ്സ് ചെയ്യുന്നു, ആര്‍ത്തവചക്രം എന്നു തുടങ്ങി ശരീരത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് നിങ്ങളുടെ ശരീരത്തിലുള്ള ഹോര്‍മോണുകളാണ്. രക്തത്തിലൂടെ അവയവങ്ങള്‍, ചര്‍മം, കോശങ്ങള്‍ എന്നിവയോടെല്ലാം ആശയവിനിമയം നടത്തുന്ന രാസവസ്തുക്കളാണ് ഹോര്‍മോണ്‍. ശരീരത്തിലെ വിവിധ കോശങ്ങളും ഗ്രന്ഥികളുമാണ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. മനുഷ്യശരീരത്തില്‍ ഏതാണ്ട് 50-ലധികം തരം ഹോര്‍മോണുകള്‍ ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഏറ്റക്കുറച്ചിലുകള്‍ പലതരം ആരോഗ്യ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ഡയറ്റില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റുകള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ അമിതമായി നിയന്ത്രിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് കുഴപ്പത്തിലാക്കും. പ്രോട്ടീന്‍ ആണ് ഹോര്‍മോണുകളുടെ ബില്‍ഡിങ് ബ്ലോക്കുകള്‍ കൂടാതെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം മോശമാകുന്നത് ഹോര്‍മോണ്‍ ബാലന്‍സ് ഇല്ലാതാക്കും. കുടലിന്റെ ആരോഗ്യം മോശമാകുക എന്നാല്‍ ഹോര്‍മോണ്‍ മെറ്റബോളിസത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയ കുറയുന്നു എന്നാണ് അര്‍ഥം. ഹോര്‍മോണ്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ദോഷകരമായ തന്മാത്രകളോട് പോരാടാന്‍ ആന്റി-ഓക്‌സിഡന്റുകള്‍ കൂടിയേ തീരൂ. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് തകിടം മറിക്കാം. സമ്മര്‍ദം ഉറക്കമില്ലായ്മയിലേക്കും സ്‌ട്രെസ് ഹോര്‍മോണ്‍ പുറന്തള്ളുന്നതിലേക്കും നയിക്കുന്നു. ദിവസവും ഉപയോഗിക്കുന്ന ചര്‍മസംരക്ഷണ വസ്തുക്കള്‍, പെര്‍ഫ്യൂം, പ്ലാസ്റ്റിക് വസ്തുക്കള്‍, സ്റ്റിറോയിഡുകള്‍, ചില മരുന്നുകള്‍ തുടങ്ങിയവ നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് കുഴപ്പത്തിലാക്കാം. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിനും ഉല്‍പാദനത്തിനും പരമപ്രധാനമാണ് വെള്ളം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് കുഴപ്പത്തിലാക്കാം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan