ലോക പ്രശസ്ത ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ചരിത്രവും വളര്‍ച്ചയും അവതരിപ്പിക്കുന്ന ഡോക്യൂമെന്ററി സീരീസ് വരുന്നു. ‘മോണ്യുമെന്റ്സ് ബിയോണ്ട് ദ സ്റ്റാര്‍’ എന്നാണ് സീരീസിന്റെ പേര്. ബി ടി എസാണ് ഇക്കാര്യം ട്വീറ്ററിലൂടെ പങ്കുവച്ചത്. ഇതിന്റെ പ്രമോഷന് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഡോക്യുമെന്ററി സീരീസില്‍ തങ്ങളുടെ തുടക്കകാലം മുതല്‍ ഇതുവരെയുള്ള കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങള്‍ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിടിഎസ് അംഗങ്ങള്‍ അറിയിച്ചു. കൂടാതെ പുറംലോകം അറിയാത്ത തങ്ങളുടെ മറ്റൊരു മുഖമാണ് ഈ സീരീസില്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സിംഗപൂരിലാണ് ഈ ഡോക്യുമെന്ററി സീരീസ് സംപ്രേഷണം ചെയ്യുന്നത്. ബിടിഎസ് ബാന്‍ഡിന് ഇപ്പോള്‍ ഒരു ഇടവേള കൊടുത്ത് അംഗങ്ങള്‍ സോളോ ഗാനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ജിനിന് ശേഷം ഇപ്പോള്‍ ആര് എം ആണ് പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്. സുഗ, ജെ ഹോപ്പ്, ആര് എം, ജിമിന്, വി, ജങ്കുക്ക്, ജിന്‍ എന്നിവരാണ് ബാന്‍ഡിലെ അംഗങ്ങള്‍.