വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ നടത്തുന്നുവെന്നും, കെ.കെ ശൈലജയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയിലുണ്ട്. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. ചില ഫോട്ടോകളില്‍ ആളുകളെ അടര്‍ത്തി മാറ്റി ചില വ്യക്തികളെ ചേര്‍ത്ത് വെച്ച് വ്യാജ നിര്‍മ്മിതിയും പ്രചാരണങ്ങളും സംഘടിപ്പിക്കുന്നു. സ്വകാര്യ ചാനലിലിന് നല്‍കിയ ഇന്റര്‍വ്യൂവിന്റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധയാക്കുന്നുവെന്നും പരാതിയിൽ പറയുന്നു.