വരുന്ന ജൂലൈ 4ന് പുതിയ സെല്‍റ്റോസ് 2023 പുറത്തിറക്കാന്‍ ഒരുങ്ങി കിയ ഇന്ത്യ. 2019 ഓഗസ്റ്റില്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷമുള്ള ജനപ്രിയ മിഡ്-സൈസ് എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ആഭ്യന്തര വിപണിയില്‍ കിയ സെല്‍റ്റോസിന്റെ 364,115 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍, കാര്‍ നിര്‍മ്മാതാവ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍, സൗത്ത് അമേരിക്ക, മെക്സിക്കോ, ഏഷ്യ-പസഫിക് എന്നിവയുള്‍പ്പെടെ 100 വിപണികളിലേക്ക് 135,885 യൂണിറ്റിലധികം എസ്യുവികള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. എസ്യുവിക്ക് 1.4 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എഞ്ചിനും ഉണ്ടായിരുന്നു. എന്നിരുന്നാലും, ഈ വര്‍ഷം ആദ്യം ഇത് നിര്‍ത്തലാക്കി. 1.5 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എഞ്ചിന്‍ പകരം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയ സെല്‍റ്റോസിന് നിലവില്‍ 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം വരെയാണ് (എക്സ് ഷോറൂം) വില. പുതിയ കിയ സെല്‍റ്റോസ് 2023 ന്റെ വില 11 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയായിരിക്കാം (എക്സ്-ഷോറൂം) എന്നാണ് ലഭ്യമായ വിവരം.