ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യയില്‍ പുതിയ സോനെറ്റ് ഓറോക്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 11.85 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്‌സ്-ഷോറൂം, ദില്ലി) വിലയിലാണ് വാഹനം എത്തുന്നത്. ഈ പ്രത്യേക പതിപ്പ് എക്‌സ്-ലൈനിന് താഴെയാണ് സ്ഥാനം പിടിക്കുക. ഇത് എച്ച്ടിഎക്‌സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ പതിപ്പ് കോസ്‌മെറ്റിക് ഡിസൈന്‍ അപ്ഗ്രേഡുകളോടെയാണ് വരുന്നത്. എച്ച്ടിഎക്‌സ് ട്രിമ്മിനെ അടിസ്ഥാനമാക്കി, പുതിയ ഓറോക്‌സ് എഡിഷന്‍ 1.0ലി ടര്‍ബോ പെട്രോള്‍, 1.5ലി ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ കൂടാതെ മൊത്തം നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ പതിപ്പ് ഐഎംടി & ഡിസിടി ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഡീസല്‍ പതിപ്പ് ഐഎംടി & ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍, സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിങ്ങനെ നാല് എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ഓറോക്‌സ് എഡിഷന്‍ ലഭ്യമാകുന്നത്. ആദ്യത്തേത് 118 ബിഎച്ച്പിയും 172 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണെങ്കില്‍, ടര്‍ബോ ഡീസല്‍ എഞ്ചിന്‍ പരമാവധി 114 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.