സെല്‍റ്റോസ്, സോനെറ്റ്, കാരന്‍സ്, ഇവി6 എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത മോഡലുകളുടെ വിലയില്‍ കിയ ഇന്ത്യ ഒരു ലക്ഷം രൂപ വരെ വര്‍ദ്ധിപ്പിച്ചു. ചരക്ക്, ഗതാഗത ചെലവ് എന്നിവ നികത്തുന്നതിനാണ് വില വര്‍ദ്ധന കൊണ്ടുവരുന്നതെന്ന് കമ്പനി അറിയിച്ചു. 2021 ല്‍ 1,81,583 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2022 ല്‍ അത് 40.19 ശതമാനം വര്‍ദ്ധനവ് നേടി 2,54,556 യൂണിറ്റുകളായി. കിയ സോണെറ്റ് കോംപാക്ട് എസ്യുവിയുടെ വിലയില്‍ വേരിയന്റിനെ ആശ്രയിച്ച് കിയ 20,000 മുതല്‍ 40,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. സോനെറ്റ് 1.2 എല്‍ പെട്രോള്‍ മാനുവല്‍ പതിപ്പിന് 20,000 രൂപയും, സോനെറ്റ് 1.0 എല്‍ പെട്രോളിന് ഐഎംടിയും ഡിസിടിയും ഇപ്പോള്‍ 25,000 രൂപയുമാണ് വില വര്‍ധന. സെല്‍റ്റോസ് എസ്യുവിയുടെ വില 20,000 മുതല്‍ 50,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. കാരന്‍സ് 3-വരി എംപിവിയുടെ അടിസ്ഥാന പ്രീമിയം വേരിയന്റുകള്‍ക്ക് 1.5ലിറ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ വില വര്‍ദ്ധന ലഭിച്ചു. ഇവി6 ഇലക്ട്രിക് എസ്യുവി രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. വിലയില്‍ ഒരു ലക്ഷം രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്.