2 40

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. സിറോസ് ഇവിയുടെ ബാറ്ററി പതിപ്പ് 42 കിലോവാട്ട്അവര്‍, 51.4 കിലോവാട്ട്അവര്‍ എന്നീ രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഇവയുടെ പ്രാരംഭ വില യഥാക്രമം 13.49 ലക്ഷം, 16.99 ലക്ഷം എന്നിങ്ങനെയാണ്. ഇതിന് പുറമേ ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനും ലഭ്യമാണ്. 7.99 ലക്ഷം രൂപ മുതലാണ് വില വരുന്നത്. കിലോമീറ്ററിന് 3.3 രൂപ മുതലാണ് ബാറ്ററി ഇഎംഐ ആരംഭിക്കുന്നത്. 169 ബിഎച്ച്പി കരുത്ത് നല്‍കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതില്‍. 8.1 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാം. 100 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. വെറും 39 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ലൈഫ് ടൈം ബാറ്ററി വാറണ്ടി, മൂന്ന് വര്‍ഷത്തിന് ശേഷം 80 ശതമാനം വരെ റീസെയില്‍ വാല്യൂ വാഗ്ദാനം ചെയ്യുന്ന ഉറപ്പായ ബൈബാക്ക് സ്‌കീം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *