യുദ്ധം അവസാനിച്ചിട്ടും സമാധാനം കണ്ടെത്താനാകാത്ത ഒരു തലമുറയുടെ മുഖമാണ് ഈ നോവല്‍. യുദ്ധമുഖത്തുനിന്നു മടങ്ങിവന്നവര്‍ തങ്ങളുടെ പഴയ ജീവിതത്തിന്റെ തുടര്‍ച്ചയിലേക്കു മടങ്ങാനാവാതെ കുഴങ്ങിനിന്ന കാലം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഇടയിലൂടെ, തങ്ങളുടെ കാലത്തെ ചൂഴ്ന്നുനിന്ന ശൂന്യതയെ ഹെമിംഗ്വേ ഇവിടെ അനാവരണം ചെയ്യുന്നു. ലളിതമായ ഭാഷയും നിര്‍ദ്ദയമായ സത്യസന്ധതയുംകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ നോവല്‍ചരിത്രം മാറ്റിയെഴുതിയ കൃതി. നോബേല്‍ സമ്മാനജേതാവ് ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യനോവലിന്റെ ശതാബ്ദിവര്‍ഷപ്പതിപ്പ്. ‘സൂര്യനും ഉദിക്കുന്നു’. പരിഭാഷ – ബാബു ജോസ്. മാതൃഭൂമി. വില 255 രൂപ.
സൂര്യനും ഉദിക്കുന്നു
