ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ഖെദ്ദ’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു കെണിയില്‍ പെടുന്ന കഥാപാത്രവും അതില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളുമാണ് കഥയുടെ കഥാതന്തുവെന്നാണ് സൂചന. ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ എത്തും. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.