എം. ലീലാവതി, കളര്‍കോട് വാസുദേവന്‍ നായര്‍, ഇ.പി. രാജഗോപാലന്‍, ബി. രാജീവന്‍, എന്‍. ശശിധരന്‍, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയ പതിനാറ് എഴുത്തുകാരുടെ പഠനങ്ങളും കെജിഎസിന്റെ കവിതകളും. കെ.ജി. ശങ്കരപ്പിള്ളയുടെ ‘പല പോസിലുള്ള’ ഒരുപിടി കവിതകളുടെ വായനയാണ് ഈ പുസ്തകം വാക്കിന്റെ അടിത്തട്ടിലേക്കുള്ള കൂപ്പു കുത്തലുകള്‍. കഴുതകളായി നടിക്കേണ്ടിവന്ന കുതിരകള്‍, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്തകാലങ്ങളിലെ കെ.ജി.എസ്. കാവ്യമുദ്രകളുടെ ഈടും ഉറപ്പും ഇതില്‍ ഡോ. എം. ലീലാവതി, ബി. രാജീവന്‍, ഇ.പി. രാജഗോപാലന്‍, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങി വ്യത്യസ്ത തലമുറകളിലെ കാവ്യാസ്വാദകര്‍ തിട്ടപ്പെടുത്തുന്നു. ഏത് പുതുമൊഴിയേക്കാളും പുതിയ മൊഴി, ചരിത്രത്തിന്റെ അകവിസ്തൃതികളുടെ അടയാളപ്പെടുത്തല്‍, മാനവികമായ കാവ്യസംസ്‌കാരത്തിന്റെ നിര്‍മിതി എന്നുമെല്ലാം തീര്‍ച്ചപ്പെടുത്തുന്നു. ‘കെജിഎസ് ഒരു പാഠശാല’. എഡിറ്റര്‍: വി.യു. സുരേന്ദ്രന്‍. വില : 240 രൂപ.