ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനു കേരള യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ച വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള മറുപടി നല്‍കി. വിസിയാകാനുള്ള യോഗ്യത ഉണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 നാണു ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചത്.
പുറത്താക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം എന്ന് രാജ്ഭവൻ വി സി മാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് മറുപടി നൽകാതെ 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് തന്നെ ചട്ടപ്രകാരമാണ് നിയമിച്ചത് എന്നറിയിച്ച് കേരളം വി സി ഗവർണ്ണർക്ക് വിശദീകരണം നൽകിയത് . ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി നാളെ തീരാനിരിക്കേ മറ്റു വി സി മാർ മറുപടി നൽകിയിട്ടില്ല.