കേന്ദ്ര സർക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്. വയനാട് ദുരന്തത്തിൽ കേരളത്തിന് ആവശ്യമായ സഹായധനം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു .