‘കേരള ക്രൈം ഫയല്‍സി’ന്റെ രണ്ടാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനൊരുങ്ങി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ വെബ്‌സിരീസ് കൂടിയാണ് കേരള ക്രൈം ഫയല്‍സ്: ഷിജു, പാറയില്‍ വീട്, നീണ്ടകര. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ആദ്യ സീരിസിന് മികച്ച ജനപ്രീതിയാണ് ലഭിച്ചത്. കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ ചിത്രീകരണം ആരംഭിച്ചതായി സംവിധായകന്‍ അഹമ്മദ് കബീര്‍ തന്നെയാണ് അറിയിച്ചത്. അജു വര്‍ഗീസ്, ലാല്‍ എന്നിവരാണ് സീരിസില്‍ പ്രധാവ വേഷങ്ങളില്‍ എത്തിയത്. ബാഹുല്‍ രമേശ് ആണ് രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസും സംഗീതം ഹിഷാം അബ്ദുല്‍ വഹാബുമാണ്. മങ്കി ബിസിനസ് സിനിമാസ് ആണ് വെബ് സിരീസ് നിര്‍മിക്കുന്നത്.