പാലാ നഗരസഭ എയർ പോഡ് മോഷണത്തിൽ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിലിനെ കുറ്റപ്പെടുത്തി കേരള കോൺഗ്രസ് എം കൗൺസലർ ജോസ് ചീരങ്കുഴി. തനിക്കെതിരെയുള്ള ആരോപണം ഗൂഢാലോചനയാണെന്ന് ബിനു പുളിക്കക്കണ്ടo കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയര്‍പോഡാണ് മോഷണം പോയത്.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയിൽ ജോസ് കെ മാണിക്കും പങ്കുണ്ടെന്ന് ബിനു ആരോപിച്ചു. ബിനുവിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് യോഗത്തിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് കേരള കോൺഗ്രസ് എം കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയും, നഗരസഭ കൗൺസിൽ യോഗം നിർത്തിവയ്ക്കുകയും ചെയ്തു.