ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി. കെ.എൻ.ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ്. കേരളം വളർച്ചയുടെ പാതയിൽ. വ്യാവസായിക മേഖലയിൽ അടക്കം മികച്ച വളർച്ചാ നിരക്ക്.
വിലക്കയറ്റം നേരിടാൻ 2000 കോടി, റബർ സബ്സിഡി 600 കോടി.കെ എസ് ആർ ടി സിക്ക് 3400 കോടി നൽകി. വിപണിയിൽ സജീവമായ ഇടപെടൽ തുടരും . വരും വർഷം ധനപ്രതിസന്ധി കൂടും. കേന്ദ്ര നയങ്ങൾ കണ്ട് കേരളമാതൃക ഉപേക്ഷിക്കാനാവില്ല. ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് 100 കോടി,
നിലവിലെ പ്രതിന്ധി നേരിടാൻ മൂന്നിന പരിപാടി.
കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും.
നികുതി നികുതിയേതര വരുമാനം കൂട്ടും.
വിഭവം കാര്യക്ഷമമായി ഉപയോഗിക്കും.
സർക്കാർ ഏജൻസികൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉറപ്പാക്കും. സർക്കാർ വകുപ്പുകളുടെ ഉൽപ്പാദന ക്ഷമത താരതമ്യം ചെയ്യും, കാലഹരണപ്പെട്ട സംവിധാനങ്ങൾ വകുപ്പുകൾ സ്വയം ഒഴിവാക്കണം.
2023 മെയ് മാസം ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനം തുടങ്ങും. വിജ്ഞാന മേഖലയ്ക്കായി ആർ ആൻറ് ഡി ബജറ്റ്, കണ്ണൂർ IT പാർക്ക് ഈ വർഷം നിർമ്മാണം തുടങ്ങും.യുവാക്കളെ പരമാവധി നാട്ടിൽ തന്നെ നിർത്തണമെന്നും അനുയോജ്യമായ തൊഴിലവസരത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു
കേരള ബജറ്റ്2023-24
