ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് ഭാര്യ സുനിത കെജ്രിവാളിന് നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം നിരവധി തവണ സുനിത വീഡിയോ സന്ദേശങ്ങളിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. കുടുംബത്തിലെ ഒരു അംഗം പോലും, അതായത് ദില്ലിയിലെ 2 കോടി ജനങ്ങളും ഒരു പ്രശ്നവും അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും. നിങ്ങളുടെ കെജ്രിവാൾ ഇരുമ്പഴിക്ക് ഉള്ളിലാണ്. അദ്ദേഹം നിയമസഭാംഗങ്ങൾക്കായി ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഞാൻ ജയിലിലായതിനാൽ എന്റെ ഡൽഹിക്കാർ ആരും അസൗകര്യം നേരിടരുത്. ഓരോ എം എൽ എ യും അവരുടെ മണ്ഡലത്തിൽ ദിവസവും പോയി ജനങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് ചോദിക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan