ബ്രഹ്മപുരത്ത് ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന അവിടെത്തന്നെ തുടരുകയാണ്. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും.മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചെങ്കിലും തീപിടുത്തിനുണ്ടായ സാഹചര്യം അഗ്നിശമന സേന അന്വേഷിക്കും.ബ്രഹ്മപുരത്ത് സെക്ടർ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം.