അൻവറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫിൽ ആര്‍ക്കുമില്ലെന്നും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആശയവിനിമയത്തിൽ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കുമെന്നും ഇടതുപക്ഷത്തിന്‍റെ നെറികെട്ട ഭരണം കാരണമാണ് അൻവര്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.