നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ഉപാധ്യക്ഷൻ അഡ്വ. സാദിഖ് നടുത്തൊടിയായിരിക്കും മത്സരിക്കുകയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത് എല്ലാ ബൂത്തിലും പ്രവര്‍ത്തകരുണ്ട് കേരളത്തിലെ മൂന്ന് മുന്നണികളോടും പ്രത്യേക മമതയോ വിദ്വേഷവുമില്ല എന്നും അദ്ദേഹം പറഞ്ഞു. പി വി അൻവർ ബന്ധപ്പെട്ടിട്ടില്ല, ഒരു മുന്നണിയുമായും തെരഞ്ഞെടുപ്പ് ചർച്ചകൾ നടന്നിട്ടില്ല. മത്സരിക്കുന്നത് ആരെയും സഹായിക്കാനല്ലെന്നും നാളെ മുതൽ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം ആരംഭിക്കുമെന്നും സിപിഎ ലത്തീഫ് പറഞ്ഞു.
നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ
