ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍, തമിഴ് നാട്ടിലെ ഒരു ഭൂമികയില്‍ ജീവിച്ച ഒരു സ്ത്രീയുടെ ചോര പൊടിയുന്ന കഥയാണ് കരുവാച്ചി കാവ്യം. പുരുഷാധിപത്യത്തിന്റെ ക്രൂരതകൊണ്ടും, ഭൂവുടമകളുടെ അടിച്ചമര്ത്തലുകള്കൊണ്ടും ഉയിരും ഉടലും ചവുട്ടിത്താഴ്ത്തപ്പെട്ട പെണ്‍കുലത്തിന്റെ വേദന നിറഞ്ഞ ചരിത്രം. കരുവാച്ചി കാവ്യം, കഥ പോലെയുള്ള ജീവിതമാണ്. ജീവിതം പോലെയുള്ള കഥയുമാണ്. ‘കരുവാച്ചി കാവ്യം’. വൈരമുത്തു. പരിഭാഷ – കെ.എസ് വെങ്കിടാചലം. ഡിസി ബുക്സ്. വില 379 രൂപ.