കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം. ‘കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ’. ഹരി ചിറ്റക്കാടന്‍. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 114 രൂപ.