‘പൊന്നിയിന്‍ സെല്‍വനി’ല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളായിരുന്നു കാര്‍ത്തി. കാര്‍ത്തി നായകനാകുന്ന ചിത്രം ‘ജപ്പാന്റെ’ ടീസര്‍ പുറത്തുവിട്ടു. ‘ജപ്പാന്‍’ എന്ന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ആരാണ് ‘ജപ്പാനെ’ന്ന ചോദ്യം തലക്കെട്ടായിട്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായ കഥാപാത്രമായിരിക്കും കാര്‍ത്തിക്കെന്ന് ടീസറില്‍ നിന്ന് വ്യക്തമാക്കുന്നു. കോമഡിക്കും പ്രധാന്യമുള്ള ചിത്രമായ ‘ജപ്പാന്റെ’ സംവിധാനം രാജു മുരുഗനാണ്. എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് ‘ജപ്പാന്‍’ നിര്‍മിക്കുന്നത്. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തിലെ നായിക. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്നു. കാര്‍ത്തി സോളോ നായകനായി ഒടുവിലെത്തിയ ചിത്രം ‘സര്‍ദാര്‍’ ആയിരുന്നു.