കാര്‍ത്തിക് ആര്യന് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ചന്ദു ചാമ്പ്യന്‍’. കാര്‍ത്തിക് ആര്യന് യുവ നടന്മാരില് ബോളിവുഡില്‍ മുന്‍നിരയിലാണ്. ചന്ദു ചാമ്പ്യന്‍ സിനിമയുടെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധാനം കബിര്‍ ഖാന് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നടന് കാര്‍ത്തിക് ആര്യന് ബോളിവുഡിനെ ഞെട്ടിക്കുന്ന ലുക്കിലാണ്. കാര്‍ത്തിക് ആര്യന് നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യന്‍ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവന് അറോറയ്ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യന് നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും.