ആത്മാവില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലില്‍ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ധത്തിന്റെ ബഹിര്‍സ്ഫുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോള്‍ ആര്‍ക്കു വേണ്ടിയുമല്ലെങ്കില്‍ പോലും എഴുതിയേ മതിയാവൂ. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്. അര്‍ച്ചന കല്യാണ്‍ എന്ന എഴുത്തുകാരി ആ നിലയില്‍ കാലത്തിന്റെ കൈകളിലെ കരുവാണ്. അവള്‍ എഴുതുന്നു. ഇനിയും എഴുതാതിരിക്കാന്‍ അവള്‍ക്കാവുകയില്ല. അത്രമേല്‍ ഭദ്രമാണ് ഈ കഥകള്‍. ചന്ദനമരങ്ങള്‍ പൂത്തതുപോലെ. ‘കരിനീല കാക്കപ്പുള്ളി’. രണ്ടാം പതിപ്പ്. അര്‍ച്ചന കല്യാണ്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍.വില 170 രൂപ.