കോഴിക്കോട് കാരപ്പറമ്പിൽ സിനിമാ സെറ്റിൽ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷൻ മാനേജർ ടി.ടി. ജിബുവിന് അക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ അഞ്ചംഗ സംഘമെന്നാണ് വിവരം. വിവരം. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഗുണ്ടാ സംഘം ലൊക്കേഷനിൽ അതിക്രമിച്ച് കയറി ജിബുവിനെ റോഡിലേക്ക് വലിച്ചിറക്കി അക്രമിച്ചത്. പേനാ കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ജിബു ആശുപത്രിയിൽ ചികിത്സയിലാണ്. സിനിമാക്കാർ നൽകിയ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.