സമീപകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍. രജനികാന്തിനൊപ്പം തന്നെ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച അതിഥി വേഷങ്ങളായിരുന്നു മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെയും. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാനില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശിവരാജ് കുമാര്‍ തന്നെയാണ് മാധ്യമങ്ങളോട് ഈക്കാര്യം വെളിപ്പെടുത്തിയത്. ഗോസ്റ്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്നതായിരുന്നു ശിവരാജ് കുമാര്‍. ഇതിനിടെയാണ് എമ്പുരാനില്‍ അഭിനയിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അത്തരമൊരു ഓഫര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എമ്പുരാന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും എന്നുമാണ് ശിവരാജ് കുമാര്‍ പറഞ്ഞത്. ശിവരാജ് കുമാറിന്റെ പ്രതികരണം വന്നതോടുകൂടി വലിയ ആവേശത്തിലാണ് ആരാധകര്‍. എമ്പുരാന്‍ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ ഡല്‍ഹിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം അടുത്തവര്‍ഷം പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.