കങ്കണയുടെ തേജസിന് വന്‍ തിരിച്ചടി. ബോക്‌സ് ഓഫീസില്‍ കങ്കണയുടെ പുതിയ ചിത്രം ‘തേജസ്’ തകര്‍ന്നു വീണിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വന്‍ പ്രതീക്ഷയുമായി എത്തിയ കങ്കണയുടെ ചിത്രത്തിന് ഒരു ചലനവും ഉണ്ടാക്കാനായില്ല. തേജസിന് ആകെ 3.80 കോടിയാണ് ഇതുവരെ നേടാനായിട്ടുള്ളത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്‌ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്‌സുവോ നഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജന്‍സി’യുടെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കുന്നത്.