ചരിത്ര പുരുഷനാകാന്‍ പൃഥ്വിരാജ് തയ്യാറെടുക്കുന്ന സിനിമയാണ് ‘കാളിയന്‍’. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് താരം ചിത്രത്തില്‍ എത്തുക. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ എല്ലാം കഴിഞ്ഞ് ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ്. എമ്പുരാന് മുന്‍പ് ഒരു ഷെഡ്യൂള്‍ തുടങ്ങി, അതിനൊപ്പം തന്നെ കാളിയന്റെയും ഷൂട്ടിംഗ് നടത്താമെന്നുള്ളതിന്റെ പ്ലാനിംഗ് നടന്നു കൊണ്ടിരിക്കയായിരുന്നു. ആ സമയത്ത് ആയിരുന്നു പഥ്വിരാജിന് ഇങ്ങനെ ഒരു അപകടം വന്നതും കുറച്ച് കാലം മാറി നില്‍ക്കേണ്ട അവസ്ഥ വന്നതും. വലിയൊരു പ്രോജക്ട് ആണത്. കപ്ലീറ്റ് ആക്ഷന്‍ പാക്ഡ് ആയിട്ടുള്ള സിനിമയാണ്. പഥ്വിരാജിന്റെ ഫിസിക്കല്‍ സ്ട്രക്ചര്‍ വളരെ പ്രധാനമാണ്. ശരിയായ സമയത്ത് സിനിമ നടക്കും എന്നാണ് നിര്‍മാതാവ് രാജീവ് ഗോവിന്ദന്‍ പറയുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. തെക്കന്‍ കഥാഗാനങ്ങളെ അധിഷ്ഠിതമാക്കി ഇതുവരെ സിനിമകളൊന്നും ഉണ്ടായിട്ടില്ല. തെക്കന്‍ പാട്ടുകളില്‍ ഒരുപാട് ധീരനായകന്മാരുണ്ട്. അതിനെ അധികരിച്ചുള്ളൊരു സിനിമയാണ് കാളിയന്‍.