ലോകകപ്പില്‍ പലതുകൊണ്ടും ചരിത്ര പ്രാധാന്യം നേടിയ അറബ് സാന്നിധ്യങ്ങളിലൂടെ വായനക്കാരെ കൈപിടിച്ചുകൊണ്ടുപോകുന്നു ടി.സാലിം. ഫുട്‌ബോളില്‍ അറബ് ലോകത്തിന്റെ അന്തസ്സ്് ഉയര്‍ത്തിയ ടീമുകള്‍ മാത്രമല്ല, സുവര്‍ണതാരങ്ങളും മിഴിവാര്‍ന്നു നില്‍ക്കുന്നു ഈ രചനകളില്‍. ഫുട്‌ബോള്‍ പ്രേമികള്‍ക്കു മാത്രമല്ലചരിത്രാന്വേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകമായി മാറുന്നു ലോകകപ്പിലെ അറബിക്കഥകള്‍. ‘കളിക്കാഴ്ചകളുടെ മരുപ്പച്ചകള്‍’. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 142 രൂപ.