നടന്‍ കലാഭവന്‍ ഷാജോണിന്റെ മകന്‍ സിനിമയിലേക്ക്. രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലൂടെയാണ് യോഹാന്‍ ഷാജോണ്‍ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഷാജോണ്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ”എന്റെ മകന്‍ യോഹാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്…(ബാഗ് പിടിച്ചു നില്‍ക്കുന്ന ആളാണ് കക്ഷി. ധനുസ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങള്‍ക്കൊപ്പം സിജുവും, മാത്യൂസും അടങ്ങുന്ന പ്രിയ താരങ്ങളും ഉണ്ട്..എല്ലാവരുടെയും പ്രാര്‍ഥനകളും, പിന്തുണയും ഉണ്ടാവണം.” ഷാജോണ്‍ കുറിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം പറയുന്നതാണ് ചിത്രം. സിപി ശിവന്‍, ആദി, രവീഷ് നാഥ് എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരിയാണ് നിര്‍മാണം. സിജു വില്‍സന്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥന്‍, വി.കെ. ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്‍, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും.