അമ്പലങ്ങളില്‍ കയറുന്നവരുടെ കുപ്പായം ഇടീപ്പിക്കാനും ഊരാനും നടക്കുന്ന പിണറായി വിജയന് വേറെ പണി ഇല്ലേയെന്നും കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ട് ഇട്ടിട്ട് പോകുന്നതാണോയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്. സിപിഎം എന്തിനാണ് ക്ഷേത്രങ്ങളിലെ കാര്യം അന്വേഷിക്കുന്നതെന്നും മുസ്ലിം സഹോദരിമാരുടെ വേഷം എന്താണെന്ന് നോക്കണമെന്നും വലിയ വില കൊടുത്ത് വാങ്ങുന്ന വസ്ത്രങ്ങൾക്ക് മുകളിൽ കറുത്ത വസ്ത്രം അണിയുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം പള്ളികളിൽ സ്ത്രീകള്‍ക്ക് പ്രാർത്ഥനക്ക് പ്രവേശനം നൽകണമെന്ന് പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. അക്കാര്യം വിശ്വാസികൾ തീരുമാനിക്കു മെന്നും ഒരു കൂട്ടരെ എല്ലാ കാലത്തും പഠിപ്പിക്കാൻ മുതിരുന്ന നിലപാട് ശരിയല്ല ഇത്തരത്തിലുള്ള തട്ടിപ്പ് ഒന്നും കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.