Screenshot 2024 08 13 18 46 24 761 com.google.android.googlequicksearchbox edit

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെയടക്കം തല്ലിച്ചതച്ചതിൽ രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ. മുദ്രാവാക്യം വിളിച്ചവരെ തലകീറി കൊല്ലാനാണോ? അങ്ങനെ നിയമമുണ്ടോ? ഇന്ന് ആക്രമിച്ച പൊലീസുകാരെ ഞങ്ങൾ വ്യക്തിപരമായി നാട്ടിൽ നേരിടാൻ തീരുമാനിക്കുമെന്നും സംഭവ സ്ഥലത്തെത്തി അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് മാറ്റുകയാണ് വേണ്ടത്.  അല്ലാതെ ആളുകളെ തല്ലി തലപൊളിക്കുകയും, പെൺകുട്ടികളുടെ ഡ്രസ് വലിച്ചുകീറി വലിച്ചിഴയ്ക്കുകയും അവരുടെ നഗ്നത കാണാൻ നൽക്കുമല്ല പൊലീസിന്റെ പണി. അഭിമാനവും അന്തസും ഉള്ള എത്ര പൊലീസുകാരുണ്ട് ഇക്കൂട്ടത്തിൽ. കാട്ടുമൃഗങ്ങളെ പോലെയല്ലേ തല്ലിയത്. സമരം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോൺഗ്രസുകാരെ തല്ലിയ പൊലീസുകാർ കരുതിയിരുന്നോളു, ഓരോ അടിക്കും കണക്കുപറയിക്കുമെന്ന്   കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല മുന്നറിയിപ്പു നൽകി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അബിൻ വർക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയെന്നും പൊലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ  തല ലജ്ജ കൊണ്ട് കുനിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *