സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം.പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു.
സർവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താൻ ഗവർണർ തയാറായില്ല. സർക്കാരുമായി തെറ്റിയപ്പോൾ ആണ് എല്ലാം പറയുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.