വൈക്കം സത്യാഗ്രഹ സമ്മേളന വേദിയിൽ തന്നെ മന:പൂർവ്വം അവഗണിച്ചെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. പരിപാടി സംബന്ധിച്ചുള്ള വീക്ഷണത്തിന്റെ സപ്ലിമെൻറിലും തൻെറ പേരില്ലെന്നും പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ടെന്നും, അവഗണനയുടെ കാര്യം അറിയില്ലെന്നും,അദ്ദേഹം കുറ്റപ്പെടുത്തി.
അതോടൊപ്പം വൈക്കം സത്യഗ്രഹ സമ്മേളനം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കോട്ടയം ഡി സി സി പ്രസിഡൻറ് നാട്ടകം സുരേഷ് പറഞ്ഞു. കെ പി സി സിയും ഡിസിസിയും ചേർന്നാണ് പ്രാസംഗികരുടെ പട്ടിക തയ്യാറാക്കിയതെന്നും, സമയക്കുറവു മൂലമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.