ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. വർഷത്തിൽ 150 ദിവസം കേരള ഗവർണർ സംസ്ഥാനത്തില്ല. എന്നാൽ ഗോവ ഗവർണർ പി ശ്രീധരൻപിള്ള കേരളത്തിൽ തന്നെയാണ്.എന്താണ് ഗവർണർമാരുടെ ജോലി? മുൻകാലങ്ങളിൽ കാണാത്ത ഒരു മോശം കീഴ്വഴക്കമാണിതെന്നും മുരളീധരൻ പറഞ്ഞു. മാത്രമല്ല എപ്പോഴും ക്ഷോഭിച്ച് സംസാരിക്കുന്ന കേരള ഗവർണ്ണർ മര്യാദയ്ക്ക് മറുപടി പറയുക കൂടിയില്ല. എന്നാൽ അദ്ദേഹം കേരളത്തിനകത്ത് യാത്ര ചെയ്യുന്നതിൽ തങ്ങൾക്കൊരു പ്രശ്നവുമില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു.
രാജ്യസഭയിൽ ഏക സിവിൽ കോഡ് ചർച്ചയുടെ തുടക്കത്തിൽത്തന്നെ കോൺഗ്രസ് അംഗങ്ങൾ ബില്ലിനെ എതിർത്തിരുന്നു. മൂന്ന് കോൺഗ്രസ് അംഗങ്ങൾ അതിനെ വിമർശിച്ചു സംസാരിച്ചിരുന്നു. ചർച്ചയിൽ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്. സാധാരണ ഇത്തരം ബില്ലുകൾ വോട്ടെടുപ്പിലേക്ക് പോകാറില്ല. എന്നാൽ വിഷയത്തിന്റെ പ്രാധാന്യം കാരണമാണ് അത് വോട്ടെടുപ്പിലേക്ക് പോയതെന്നും മുരളീധരൻ എം പി പറഞ്ഞു.