ഒരു ഫോട്ടോയോ ടെക്സ്റ്റ് പ്രോംപ്‌റ്റോ നല്‍കി മികച്ച വീഡിയോ നിര്‍മിച്ചുതരുന്ന നിര്‍മിത ബുദ്ധി മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഉടമകളായ മെറ്റ. ജീവികള്‍ നീന്തുന്നതിന്റെയും സര്‍ഫിങ്ങിന്റെയും സാമ്പിള്‍ വീഡിയോകള്‍ കമ്പനി പങ്കുവെച്ചു. മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ ടൂളായ മൂവി ജെനാണ് ടെക്സ്റ്റ് ഇന്‍പുട്ടുകളെ ഉപയോക്താവിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വീഡിയോ ഫോര്‍മാറ്റാക്കി മാറ്റുന്നത്. ഒറിജിനല്‍ വീഡിയോയുടെ പശ്ചാത്തലം മാറ്റുന്നത് ഉള്‍പ്പെടെ എഡിറ്റിങ്ങും സാധ്യമാണ്. നിങ്ങളുടെ കുട്ടി വീട്ടുമുറ്റത്ത് നടക്കുന്ന വീഡിയോ അപ് ലോഡ് ചെയ്ത് കാലിഫോര്‍ണിയയിലെയോ അസര്‍ബൈജാനിലെയോ വീഡിയോ ആക്കി മാറ്റാം. എവിടെ വേണമെന്ന് ഒരു ടെക്സ്റ്റ് മെസേജ് നല്‍കുകയേ വേണ്ടൂ. അനുയോജ്യമായ പശ്ചാത്തല സംഗീതവും സൗണ്ട് ഇഫക്ടും മൂവി ജെന്‍ സ്വന്തമായി ഉണ്ടാക്കും. മുഖം മനസ്സിലാകാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നല്‍കിയാല്‍ നിങ്ങള്‍ കുതിരപ്പുറത്ത് പോകുന്നതിന്റെയോ കടപ്പുറത്ത് നടക്കുന്നതിന്റെയോ ഫുട്ബാള്‍ കളിക്കുന്നതിന്റെയോ വീഡിയോ ഉണ്ടാക്കിത്തരും. നിലവില്‍ പരീക്ഷണ ഘട്ടത്തിലാണിത്.